

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കസ്ബയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേത് കൊലപാതകമെന്ന് കൊല്‍ക്കത്ത പൊലീസ്. സംഭവത്തില്‍ ലിവ് ഇന്‍ പങ്കാളികളെ അറസ്റ്റില്‍. അഞ്ചാമത്തെ നിലയിലെ മുറിയിലാണ് ശനിയാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി മൂന്ന് പേര്‍ ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ രണ്ട് പേര്‍ രാത്രി പോയതിന് ശേഷം പിന്നീട് തിരിച്ചു വന്നില്ല. മൂന്നാമനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
33 വയസുള്ള ആദര്‍സ് ലൊസാല്‍ക്കയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിര്‍ഭൂമിലെ ഡബ്രാജ്പൂരിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഹോട്ടല്‍ അധികൃതരുമായി സംസാരിക്കുകയും തുടര്‍ന്ന് സിസിടിവി ഫൂട്ടേജ് പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലുള്ള കോമള്‍ സാഹയും ധ്രുബ മിത്രയുമാണ് കൊലപാതകത്തിന് പിന്നില്‍. 2000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ച ശേഷം ആദര്‍ശിനെ കാണാന്‍ ഇരുവരും ഹോട്ടല്‍ മുറിയിലെത്തി. ഒരു മുറിയെടുത്തത് ആദര്‍ശിന്റെ പേരിലും ഒരു മുറി പ്രതികളുടെ പേരിലുമായിരുന്നു.
കോമള്‍ ആദ്യം ആദര്‍ശിന്റെ മുറിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ധ്രുബയെ മുറിയിലേക്ക് വിളിപ്പിച്ചു. മയങ്ങി കിടക്കുകയായിരുന്ന ആദര്‍ശിന്റെ പക്കല്‍ നിന്ന് പണം തിരഞ്ഞെങ്കിലും 2000 രൂപയില്‍ കൂടുതല്‍ ലഭിച്ചില്ല. തുടര്‍ന്ന് ആദര്‍ശ് ഉണര്‍ന്നപ്പോള്‍ ഇരുവരും 20,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.
ആദര്‍ശ് പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ പ്രതികളുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ആദര്‍ശിനെ കെട്ടിയിട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.