നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്.
Three people who opened fire at actor Tiger Shroff have been arrested in Rajasthan
നടൻ ടൈഗർ ഷ്റോഫിന് നേരെ വെടിവെച്ച മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ
Published on: 
Updated on: 

കോട്ട: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ എന്നാണ് സൂചന. ഹരിയാന സോനിപത് സ്വദേശിയായ 17 വയസുകാരൻ, ഹരിയാന സോനിപത് സ്വദേശിയായ 18 വയസുകാരൻ റെഹാൻ, ബിഹാർ ബെഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ 22-കാരൻ ഋതിക് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

Three people who opened fire at actor Tiger Shroff have been arrested in Rajasthan
'നെഞ്ചിലും തോളിലും ഡ്രസിങ്', ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി

മുംബൈ പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൂനെ-ജയ്പൂർ എക്സ്പ്രസ് ട്രെയിൻ വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ രണ്ടുപേർ വാടകക്കൊലയാളികളും മൂന്നാമത്തെയാൾ ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ സഹായമൊരുക്കിയ ആളുമാണെന്നാണ് പ്രാഥമിക നിഗമനം.

എല്ലാ ഞായറാഴ്ചകളിലും ടൈഗർ ഷ്റോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കാൻ എത്താറുണ്ടെന്ന വിവരം അക്രമികൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അവിടെനിന്ന് കാറിൽ മടങ്ങുന്ന സമയം കണക്കുകൂട്ടിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് ശേഷം എസ്‌വി റോഡ് വഴി വൈലെ പാർലെ, അന്ധേരി ഭാഗത്തേക്ക് പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.

തുടർന്ന് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച പ്രതികൾ ബോറിവിലി ഭാഗത്തേക്ക് ട്രെയിൻ കയറി. പിന്നീട് മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ ഉടൻ തന്നെ കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

Three people who opened fire at actor Tiger Shroff have been arrested in Rajasthan
ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾക്ക് സാധ്യത; സിജെപി നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
News Malayalam 24x7
newsmalayalam.com