ജാർഖണ്ഡിൽ   മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
ജാർഖണ്ഡിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടുSource; X

ജാർഖണ്ഡിൽ പൊലീസും- റിസർവ് പൊലീസ് സേനയും സംയുക്ത ഓപ്പറേഷൻ; മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട സഹ്‌ദേവ് സോറൻ കമാൻഡർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരയുന്ന മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു സോറൻ.
Published on

ജാർഖണ്ഡിലെ ഹസാരിബാഗിൽ സെൻട്രൽ റിസർവ് പൊലീസ് സേനയും ജാർഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. രഘുനാഥ് ഹെംബ്രാം , വീർസെൻ ഗഞ്ച്ഹു , സഹദേവ് സോറൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘടനയുടെ പ്രമുഖ നേതാക്കളാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഒരു കോടികളും ലക്ഷങ്ങളും ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് സേന അറിയിച്ചു.

കൊല്ലപ്പെട്ട സഹ്‌ദേവ് സോറൻ കമാൻഡർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരയുന്ന മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു സോറൻ. ബീഹാർ-ജാർഖണ്ഡ് സ്പെഷ്യൽ ഏരിയ കമ്മിറ്റി അംഗം രഘുനാഥ് ഹെംബ്രാം എന്ന ചഞ്ചലിന് തലയ്ക്ക് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. സോണൽ കമ്മിറ്റി അംഗം രാംഖേലവൻ എന്ന ബിർസെൻ ഗഞ്ചിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.

ജാർഖണ്ഡിൽ   മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
ചൈനയുടെ ഭീഷണിക്ക് മറുപടി; ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കാൻ ഇന്ത്യ, പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോബ്രാ ബറ്റാലിയൻ, ഗിരിദിഹ് പൊലീസ്, ഹസാരിബാഗ് പൊലീസ് എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തതായി ജാർഖണ്ഡ് പൊലീസ് പറഞ്ഞു. ഗിരിദിഹ്-ബൊക്കാറോ അതിർത്തിക്കടുത്തുള്ള തതിഝാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കരണ്ടി ഗ്രാമത്തിൽ രാവിലെ 6 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനുശേഷം സുരക്ഷാ സേന മൂന്ന് കലാപകാരികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വനമേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com