

ജമ്മു: ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഉധംപൂർ ജില്ലയിലെ മജാൽത്തയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സേന പരിശോധന നടത്തിയത്.
സേനയും ഭീകരരും തമ്മിൽ മണിക്കൂറുകളോളം നീണ്ടുനിന്ന പോരാട്ടമാണ് നടന്നത്. പ്രദേശത്ത് നിന്നുമായി എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും സേന കണ്ടെടുത്തു. വന മേഖലയിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.