സഖാക്കളേ.... പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന പോസ്റ്ററുകളോ ബാനറുകളോ പാടില്ല; നിര്‍ദേശവുമായി ടിവികെ

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധിയില്‍പ്പെട്ടാല്‍ ശക്തമായ നടപടി തന്നെ എടുക്കുമെന്നും നിർദേശം
സഖാക്കളേ.... പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന പോസ്റ്ററുകളോ ബാനറുകളോ പാടില്ല; നിര്‍ദേശവുമായി ടിവികെ
Published on
Updated on

ചെന്നൈ: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം. ടിവികെ ഹെഡ് ഓഫീസ് ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ടിവികെ സ്ഥാപിച്ചത്. ബാനറുകളോ പോസ്റ്ററുകളോ ഒന്നും തന്നെ വലിയ ആള്‍ക്കൂട്ടം ഉള്ള ഇടങ്ങളിലോ പൊതുജനങ്ങളുടെ യാത്രയ്ക്കും തടസം വരുത്തുന്നതുപോലെയോ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം.

പിറന്നാള്‍ ആഘോഷങ്ങളോ കുടുംബ സംഗമങ്ങളോ അങ്ങനെ എന്ത് പരിപാടികളുടേതായാലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു ബോര്‍ഡുകളും സ്ഥാപിക്കരുതെന്നാണ് പാര്‍ട്ടിക്കാര്‍ക്കുള്ള ഉപദേശം.

സഖാക്കളേ.... പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന പോസ്റ്ററുകളോ ബാനറുകളോ പാടില്ല; നിര്‍ദേശവുമായി ടിവികെ
വിദ്യാർഥികളുടെ സ്വപ്നങ്ങൾ ബിജെപി ഭരണകൂടം തകർത്തെന്ന് രാഹുൽ ഗാന്ധി; നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധം ശക്തം

പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികളുടെ ഭാഗമാകരുതെന്നും പോസ്റ്റില്‍ പറഞ്ഞു. അത്തരത്തില്‍ ബാനറുകളിലൂടെയോ പോസ്റ്ററുകളിലൂടയോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധിയില്‍പ്പെട്ടാല്‍ ശക്തമായ നടപടി തന്നെ എടുക്കുമെന്നും ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് പുറപ്പെടുവിക്കുന്ന അറിയിപ്പില്‍ വ്യക്തമാക്കുന്നു.

'എല്ലാ പാര്‍ട്ടി സഖാക്കള്‍ക്കും അഭിവാദനങ്ങള്‍, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ടിവികെ സ്ഥാപിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നമ്മില്‍ ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം നാം മറന്നു പോകരുത്. ബാനറുകളോ പോസ്റ്ററുകളോ ഒന്നും തന്നെ വലിയ ആള്‍ക്കൂട്ടം ഉള്ള ഇടങ്ങളിലോ പൊതുജനങ്ങളുടെ യാത്രയ്ക്കും തടസം വരുത്തുന്നതുപോലെയോ സ്ഥാപിക്കരുത്. പിറന്നാള്‍ ആഘോഷങ്ങളോ കുടുംബ സംഗമങ്ങളോ അങ്ങനെ എന്ത് പരിപാടികളുടേതായാലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു ബോര്‍ഡുകളും വയ്ക്കരുത്.

സഖാക്കളേ.... പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന പോസ്റ്ററുകളോ ബാനറുകളോ പാടില്ല; നിര്‍ദേശവുമായി ടിവികെ
"ടിവികെയുടെ വിജയം പ്രവചിച്ചു"; ജോത്സ്യനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ച് വിജയ്

പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികളുടെ ഭാഗമാകരുത്. അത്തരത്തില്‍ ബാനറുകളിലൂടെയോ പോസ്റ്ററുകളിലൂടയോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധിയില്‍പ്പെട്ടാല്‍ ശക്തമായ നടപടി തന്നെ എടുക്കും,' എക്‌സ് പോസ്റ്റില്‍ പറയുന്നു.

News Malayalam 24x7
newsmalayalam.com