'ഉങ്ക വിജയ്, നാൻ വരേൻ'; വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ് നടത്തുന്ന യാത്ര ഒരുപാട് ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്
ടിവികെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ വിജയ്
ടിവികെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ വിജയ്
Published on

തമിഴ്നാട്: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം. രാവിലെ 10.30ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ് നടത്തുന്ന യാത്ര ഒരുപാട് ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 'ഉങ്ക വിജയ്, നാൻ വരേൻ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പര്യടനം.

സംസ്ഥാന പര്യടനത്തിൻ്റെ ലോഗോ കഴിഞ്ഞ ദിവസം വിജയ് പുറത്തിറക്കിയിരുന്നു. എല്ലാ ജില്ലകളിലും കടന്നുചെന്ന് കുടുംബാംഗങ്ങളെ കാണുമെന്ന് സമൂഹമാധ്യമ സന്ദേശത്തിൽ വിജയ് പറഞ്ഞു. 38 ജില്ലകളിലൂടെ കടന്നുപോകുന്ന പര്യടനം ഡിസംബർ 20നാണ് അവസാനിക്കുന്നത്. ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിലായാണ് പര്യടനം നടത്തുന്നത്. തൃച്ചിയിൽ തുടങ്ങി മധുരയിൽ അവസാനിക്കുന്ന രീതിയിലാണ് പര്യടനം സജ്ജീകരിച്ചിരിക്കുന്നത്.

ടിവികെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ വിജയ്
ദിഷ പഠാനിയുടെ വീടിന് നേരെ വെടിയുതിർത്തത് ഗോൾഡി ബ്രാർ ഗ്യാങ്; ദേവതകളെയും സനാതന ധർമത്തെയും അപമാനിച്ചാൽ കൊല്ലുമെന്ന് ഭീഷണി

ജനങ്ങളുമായുള്ള സമ്പർക്കപരിപാടികൾക്ക് പുറമെ വിദ്യാർഥികളും യുവജനങ്ങളുമായും സമ്പർക്ക പരിപാടികൾ നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com