വിജയ് ചിത്രം 'തുപ്പാക്കി' പ്രചോദനമായി;150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ

സിനിമയിൽ നിന്ന് വരുന്നവർക്ക് ഭരണത്തെ കുറിച്ച് എന്തറിയാമെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് എംഎൽഎയുടെ പ്രതികരണം
വിജയ് ചിത്രം 'തുപ്പാക്കി' പ്രചോദനമായി;150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ
Published on
Updated on

ചെന്നൈ: വിജയ് നായകനായ തുപ്പാക്കി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ടിവികെ എംഎൽഎ എസ്‌ വിജയകുമാറിന്റേതാണ് പരാമർശം. സിനിമയിൽ നിന്ന് വരുന്നവർക്ക് ഭരണത്തെ കുറിച്ച് എന്തറിയാമെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് എംഎൽഎയുടെ പ്രതികരണം.

വിജയ് ചിത്രം 'തുപ്പാക്കി' പ്രചോദനമായി;150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ
ഡൽഹിയിൽ ബസുകൾക്ക് ഗതാഗത നിയമങ്ങൾ കർശനമാക്കി; നടപടി 16 കാരിയെ ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന് പിറകെ

രാജ്യത്തെ സേവിക്കാനുള്ള ഉദ്ദേശ്യത്തോടെ നിരവധി എഞ്ചിനീയറിംഗ് ബിരുദധാരികൾ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. ഗുമ്മിഡിപൂണ്ടി നിയോജകമണ്ഡലം എംഎൽഎ വിജയകുമാർ തന്റെ ആമുഖ പ്രസംഗത്തിനിടെ നടത്തിയ പരാമർശം സഭയിൽ ശ്രദ്ധേയമായി.

" 'തുപ്പാക്കി' എന്ന സിനിമ കണ്ടതിന് ശേഷം 150 ഓളം യുവാക്കൾ സൈന്യത്തിൽ ചേർന്നു. ആ യുവാക്കളിൽ പലരും എഞ്ചിനീയറിംഗ് ബിരുദധാരികളാണെന്നും വിജയ്യുടെ സിനിമ കണ്ടതിനുശേഷം അവർ മനസ്സ് മാറ്റി മാതൃരാജ്യത്തെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെ സൈന്യത്തിൽ ചേർന്നുവെന്നും" അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിജയ് ചിത്രം 'തുപ്പാക്കി' പ്രചോദനമായി;150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ
നിർണായക നീക്കം; അധ്യാപകർക്കും കർഷകർക്കുമെതിരെ ഡിഎംകെ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് തുപ്പാക്കി (അർത്ഥം : തോക്ക്). വിജയ്, കാജൾ അഗർവാൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ വിദ്യുത് ജാംവാൽ ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നടൻ ജയറാമും ചിത്രത്തിൽ കഥാപാത്രമായെത്തിയിരുന്നു.  

News Malayalam 24x7
newsmalayalam.com