ഒഡീഷ തീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തി; 22 പേർക്കായി തിരച്ചിൽ

ലൈഫ് റാഫ്റ്റുകളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.
Two crew members rescued from ship that capsized off Odisha coast coast
ഒഡീഷ തീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തി
Published on
Updated on

ഭുവനേശ്വർ: ഒഡീഷ തീരത്ത് മുങ്ങിയ ചരക്കുകപ്പലിലെ രണ്ട് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒഡീഷ തീരത്തിനടുത്ത് 240 നോട്ടിക്കൽ മൈൽ അകലെയാണ് പനാമ രജിസ്ട്രേഷനുള്ള 'എംവി ഓഷ്യൻ-വിന്നർ' എന്ന കപ്പൽ ശനിയാഴ്ച അപകടത്തിൽപ്പെട്ടത്.

സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ലൈഫ് റാഫ്റ്റുകളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തു നിന്ന് യാത്ര തിരിച്ച കപ്പലിൽ 1,700 ടൺ ഇരുമ്പയിരാണ് ഉണ്ടായിരുന്നത്.

Two crew members rescued from ship that capsized off Odisha coast coast
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

ചൈനയിൽ നിന്നുള്ള 20 പേരും മ്യാൻമറിൽ നിന്നുള്ള മൂന്ന് പേരും ബംഗ്ലാദേശിൽ നിന്നുള്ള ഒരാളും അടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ അപകടത്തിൽപ്പെട്ടതോടെ ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Two crew members rescued from ship that capsized off Odisha coast coast
പാക് ഭീകരന്‍ ഹാഫിസ് സയീദിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ സമൻസ് അയക്കാനൊരുങ്ങി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
News Malayalam 24x7
newsmalayalam.com