മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ഭുലേശ്വറിലെ ബലറാം മെർച്ചൻ്റ് റോഡിൽ രാത്രിയോടെയാണ് അപകടമുണ്ടായത്.
Five people, including children, were injured in the accident
മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം
Published on
Updated on

മുംബൈ: ഭുലേശ്വർരാജാ ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പ് ചടങ്ങിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.

ഭുലേശ്വറിലെ ബലറാം മെർച്ചൻ്റ് റോഡിൽ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുള്ളയിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം, പന്തലിലേക്ക് എത്തുന്നതിന് മുൻപാണ് റോഡിലേക്ക് വീണത്.

Five people, including children, were injured in the accident
ഒഡീഷ തീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തി; 22 പേർക്കായി തിരച്ചിൽ

വിഗ്രഹം ഉറപ്പിച്ചിരുന്ന നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് മുംബൈ അഗ്നിരക്ഷാസേന, പൊലീസ്, ട്രാഫിക് പൊലീസ്, 108 ആംബുലൻസ് വിഭാഗം എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

Five people, including children, were injured in the accident
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
News Malayalam 24x7
newsmalayalam.com