ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; പോക്സോ നിയമം ശക്തമാക്കാൻ കേന്ദ്രം

വിഷയത്തില്‍ വനിതാ-ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു
ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; പോക്സോ നിയമം ശക്തമാക്കാൻ കേന്ദ്രം
Published on
Updated on

‍ഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിഷയത്തില്‍ വനിതാ-ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ക്രൂരമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. നിലവിലെ ഐടി നിയമങ്ങൾ ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്നവർക്കെതിരെ പൂർണമായ നടപടിയെടുക്കാൻ പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനാൽ രാജ്യത്തെ പോക്സോ നിയമം കൂടുതൽ കർശനമാക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ആവശ്യം.

ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രചരിപ്പിക്കുന്ന ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട സൂചനകളും ദൃശ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചില പരസ്യങ്ങളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും അവ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയിൽ ഒരു വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് അക്കൗണ്ട് നിർമിച്ച് ഇൻസ്റ്റഗ്രാം അൽഗോരിതത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചാണ് ബിബിസി സംഘം ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; പോക്സോ നിയമം ശക്തമാക്കാൻ കേന്ദ്രം
മരം നടുന്നത് മുതൽ.. സിനിമ കാണുന്നത് വരെ..! ബഹിരാകാശ യാത്രകൾക്ക് മുന്നേയുള്ള റഷ്യൻ ആചാരങ്ങൾ

ചില അക്കൗണ്ടുകൾ ഫോളോ ചെയ്തതിന് പിന്നാലെ ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ ഇത്തരം അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന മുപ്പതോളം പരസ്യങ്ങളും ഇൻസ്റ്റഗ്രാം ശുപാർശ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിലൊന്നിനെതിരെ റിപ്പോർട്ട് ചെയ്തപ്പോൾ ഇത് ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്നും ബിബിസി വെളിപ്പെടുത്തിയിരിന്നു. സംഭവം വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചത്.

ഇതിന് പിന്നാലെ മെറ്റ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം നിയമവിരുദ്ധ പരസ്യങ്ങൾക്ക് തങ്ങൾ ബോധപൂർവം അനുമതി നൽകിയിട്ടില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. 2025ൽ മാത്രം ഇത്തരത്തിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ച 40 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ടെന്നും, ഈ ഭീഷണിയെ പ്രതിരോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മെറ്റ ഉറപ്പ് നൽകിയിരുന്നു.

News Malayalam 24x7
newsmalayalam.com