കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും; സുപ്രീം കോടതിയിൽ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്
കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും; സുപ്രീം കോടതിയിൽ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
Published on

ഡൽഹി: കേരളത്തിനുള്ള നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.

അതേസമയം, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ നടപടി എടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2026 ജനവരി 31നകം നിയമനം സംബദ്ധിച്ച് എന്തൊക്കെ നടപടികൾ എടുത്ത് എന്ന് സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാർ എയിഡഡ് സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഇതുസംബധിച്ച സുപ്രീം കോടതി ഉത്തരവ് കേരള സർക്കാർ നടപ്പാക്കതിനെ തുടർന്ന് കേരള റിസോർസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി.

കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും; സുപ്രീം കോടതിയിൽ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ശുദ്ധീകരണം; എല്ലാവരും പങ്കെടുക്കണം, കടമയാണ്: നടൻ മധു

പിഎം ശ്രീ ഫണ്ട് മരവിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് എസ്എസ്കെ ഫണ്ട് ലഭിക്കാനുള്ള ശ്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ നവംബർ 10 ന് ന്യൂഡൽഹിയിൽ പോകുമെന്നും ഫണ്ടിൻ്റെ കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com