കേന്ദ്രമന്ത്രി എൽ. മുരുഗൻ രാജിവച്ചു; തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ആഗ്രഹമെന്ന് പോസ്റ്റ്

മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും മുരുഗൻ രാജിവെച്ചു.
Union Minister L. Murugan has resigned
കേന്ദ്രമന്ത്രി എൽ. മുരുഗൻ രാജിവച്ചു
Published on: 
Updated on: 

ഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യസഹമന്ത്രി എൽ. മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. സമൂഹമാധ്യമത്തിലൂടെയാണ് രാജി വിവരം മുരുഗൻ പുറത്തുവിട്ടത്.

രാജി വിവരം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Union Minister L. Murugan has resigned
ഹൂതി ആക്രമണം; സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ

മധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ രാജ്യസഭാംഗത്വ കാലാവധി ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമാണ് അദ്ദേഹത്തിന്‍റെ രാജി. 2021 ജൂലൈയിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തിയത്. മുരുഗന് ശേഷം കെ. അണ്ണാമലൈയാണ് പാർട്ടി തമിഴ്‌നാട് അധ്യക്ഷനായി ചുമതലയേറ്റത്.

Union Minister L. Murugan has resigned
ജന്തർമന്തർ സമരവേദിയായി തിരിച്ചുപിടിക്കും, ഗ്യാനേഷ് കുമാറിൻ്റെ രാജിവരെ ഒറ്റക്കെട്ടായി സമരം തുടരും: ഇൻഡ്യ മുന്നണി
News Malayalam 24x7
newsmalayalam.com