

ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചു. അപകടകാരണം, സുരക്ഷാ പാളിച്ച തുടങ്ങിയ കാര്യങ്ങളക്കം ഈ അന്വേഷണ സംഘം പരിശോധിക്കും. ലഖ്നൗ റേഞ്ച് ഐജി കിരണ്‍ എസിനാണ് അന്വേഷണ ചുമതല.
ഉത്തര്‍പ്രദേശിലെ ലഖ്നൗ - സുല്‍ത്താന്‍പൂര്‍ ഹൈവേയിലെ ഹലിയാപുര് പ്രദേശത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടത്. അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകീര്‍ത്തി കേസില്‍ കോടതിയിലേക്ക് പോകുന്ന വഴിയാണ് ഈ സംഭവം.
അപകടത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാഹുല്‍ ഗാന്ധി സുരക്ഷിതനാണ്. അപകടത്തെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയ വാഹനം പിന്നീട് യാത്ര തുടരുകയായിരുന്നു. 2018ല്‍ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ വിധി കേള്‍ക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഈ കേസില്‍ കോടതി രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി.