ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ കരട് പട്ടിക പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വിലയിരുത്തുന്നത്.
എന്യുമറേഷന്‍ പ്രക്രിയ മൂന്ന് തവണ നീട്ടിവെച്ചിരുന്നു. കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് ഒഴിവായി പോകുമെന്ന ആശങ്കയ്ക്ക് പിന്നാലെയായിരുന്നു നടപടി.
പുറത്താക്കപ്പെട്ട 2.89 പേരില്‍ 2.17 കോടി പേരും അവിടെ നിന്നും മാറി പോയവരാണ്. ഇതില്‍ 46.23 ലക്ഷം പേര്‍ മരിച്ചവരും 25.47 ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ ആണെന്നുമാണ് കണക്ക്. മാര്‍ച്ച് ആറിന് അവസാന പട്ടിക പുറത്തുവിടും.
എസ്‌ഐആര്‍ പ്രഖ്യാപിച്ച സമയത്ത് ഔദ്യോഗിക കണക്ക് പ്രകാരം ഉത്തര്‍പ്രദേശില്‍ 15.44 കോടി വോട്ടര്‍മാരാണ് ഉള്ളത്. എല്ലാ വോട്ടര്‍മാര്‍ക്കും വ്യക്തിഗത എന്യുമറേഷന്‍ ഫോമുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയിരുന്നു. ഇതില്‍ തിരിച്ചു കിട്ടിയത് 12,55,56,025 ഫോമുകളാണ് തിരിച്ച് കിട്ടിയത്. 81.03 ശതമാനം വോട്ടര്‍മാരുടേതാണ് കിട്ടിയത്. 18.7 ശതമാനം വോട്ടര്‍മാരുടെ ഫോമുകളാണ് കിട്ടാതിരുന്നത്. അതായത് ഇതിലാണ് 2.89 കോടി പേരെ മരിച്ചവരാക്കി കണക്കാക്കിയിരിക്കുന്നത്.
ലഖ്‌നൗവിലാണ് കൂടുതല്‍ വോട്ടര്‍മാരെയും നഷ്ടമായിരിക്കുന്നത്. എസ്‌ഐആര്‍ പ്രഖ്യാപിച്ച സമയം ഔദ്യോഗിക കണക്കനുസരിച്ച് 39.9 ലക്ഷം വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫോമുകള്‍ കിട്ടയിതനുസരിച്ച് അത് 27.9 ലക്ഷമായി കുറഞ്ഞെന്നാണ് കണക്ക്.