"അനധികൃത കുടിയേറ്റം വർധിക്കുന്നു"; നടപടികൾ കടുപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ; ഡിറ്റൻഷൻ ക്യാമ്പുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ബറേലി മേഖലയിൽ പരിശോധനകൾ തുടങ്ങിയതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു
യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ് Source: X
Published on
Updated on

ലഖ്‌നൗ: അനധികൃത കുടിയേറ്റം ആരോപിച്ചുള്ള നടപടികൾ കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിറ്റൻഷൻ ക്യാമ്പുകൾ ആരംഭിച്ച്, മതിയായ രേഖകളില്ലാതെ താമസിക്കുന്ന മറ്റ് രാജ്യക്കാരെ കണ്ടെത്തി ക്യാമ്പിലേക്ക് അയക്കാനുമാണ് പുതിയ നീക്കം. ബറേലി മേഖലയിൽ പരിശോധനകൾ തുടങ്ങിയതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ മേഖലകൾ ധാരാളമുള്ള പടിഞ്ഞാറൻ യുപിയിൽ നിന്ന് തുടങ്ങിയ പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. ബറേലി, ബദൗൻ, പിലിഭിത്ത്, ഷാജഹാൻപൂർ ജില്ലകൾ ഉൾപ്പെടുന്ന രോഹിൽഖണ്ഡ് മേഖലയിൽ പരിശോധനകൾ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ് പറ‍ഞ്ഞു.

യോഗി ആദിത്യനാഥ്
മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവച്ചു വീഴ്ത്തി പൊലീസ്; 23 കാരനെ പിടികൂടിയത് 144 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി താൽക്കാലിക തടങ്കലിലേക്ക് മാറ്റുകയോ, അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുകയോ ചെയ്യാനാണ് തീരുമാനം. ഇക്കാര്യത്തിൽ ബറേലി ഡിവിഷനിലെ എല്ലാ ജില്ലാ ഓഫീസർമാർക്കും ഡിവിഷണൽ കമ്മീഷണർ ഭൂപേന്ദ്ര എസ്. ചൗധരി നിർദേശം നൽകിക്കഴിഞ്ഞു.

റോഹിൽഖണ്ഡ് മേഖലയിലെ ഫാക്ടറികളിലും ഇഷ്ടിക ചൂളകളിലും ബംഗ്ലാദേശ് പൗരന്മാർ രേഖകളില്ലാതെ ജോലി ചെയ്യുന്നുവെന്നാണ് യുപി സർക്കാർ പറയുന്നത്. ഇന്ത്യൻ തിരിച്ചറിയൽ രേഖകളുള്ള ഇവർ അസം-ബം​ഗാൾ സ്വദേശികളായാണ് ജീവിക്കുന്നത്. ഇത് വ്യാജരേഖയാണോ എന്നും പരിശോധിക്കും. ത്രിപുരയിൽ നിന്ന് ഭാഷാവിദ​ഗ്ദ്ധരെ അടക്കം എത്തിച്ചാകും പരിശോധന. വ്യാജരേഖയെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് ബറേലി സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.

യോഗി ആദിത്യനാഥ്
"കോവിഡിന് സമാനമായ സാഹചര്യം"; ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് കിരൺ ബേദി

കഴിഞ്ഞ ജൂണിൽ രണ്ടുമാസം നീണ്ടുനിന്ന ഓപ്പറേഷനിലൂടെ പരിശോധന നടത്തിയിരുന്നു. ഒരു ഡസനിലധികം ബംഗ്ലാദേശ് പൗരന്മാർ ഈ ജില്ലകളിൽ മാത്രം അനധികൃതമായി താമസിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, വ്യാജ രേഖകൾ ഉപയോഗിച്ച് വർഷങ്ങളായി താമസിച്ചെന്ന് ആരോപിച്ച് പ്രേംനഗർ പ്രദേശത്ത് നിന്ന് മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ, വ്യാജ രേഖയുമായി താമസിക്കുന്ന ഒരു ബംഗ്ലാദേശ് പൗരനെയും അറസ്റ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com