ഭർത്താവിന് പരസ്ത്രീ ബന്ധം, ചോദ്യം ചെയ്തതിന് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് മന്ത്രി

ഉത്തരാഖണ്ഡിലെ വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയാണ് ഭര്‍ത്താവ് ഗിര്‍ധരി ലാല്‍ സാഹുവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Uttarakhand Minister files complaint against husband
ഭർത്താവിനെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് മന്ത്രി
Published on: 
Updated on: 

ഡെറാഡൂൺ: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകി ഉത്തരാഖണ്ഡിലെ വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യ. ഭര്‍ത്താവ് ഗിര്‍ധരി ലാല്‍ സാഹുവിനെതിരെയാണ് മന്ത്രി ഗാര്‍ഹി കൻ്റോണ്‍മെന്‍റ് പൊലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നും ഇത് ചോദ്യം ചെയ്തതോടെ മർദിച്ചെന്നും, ഇപ്പോൾ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഉത്തരാഖണ്ഡിലെ വനിതാ ശിശുക്ഷേമ മന്ത്രി പൊലീസിനെ സമീപിച്ചത്. തന്നെ മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും അവർ വെളിപ്പെടുത്തി.

Uttarakhand Minister files complaint against husband
ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ആതിര ഉൾപ്പടെ എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ ഇന്ന് തിരംഗ മാർച്ച് നടത്താൻ സിജെപി

മന്ത്രിയുടെ പരാതിയില്‍ ഗൂഢാലോചന, മനപൂര്‍വമായി മുറിവേല്‍പ്പിക്കല്‍,വഞ്ചന, എസ്​സി- എസ്ടി അതിക്രമം തടയല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 2004 ജൂലൈ ആറിനാണ് സാഹുവിനെ രേഖ വിവാഹം കഴിച്ചത്. എന്നാല്‍ മറ്റൊരു ഭാര്യയും ആ ബന്ധത്തില്‍ മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് മന്ത്രി പറയുന്നത്.

ഇതിന് പുറമെ ഇപ്പോൾ ഭർത്താവിന് പരസ്ത്രീ ബന്ധവുമുണ്ട്. ഇത് താന്‍ കയ്യോടെ പൊക്കിയതോടെ മർദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. ജാതി അധിക്ഷേപം നടത്തിയെന്നും ഔദ്യോഗിക വസതിയില്‍ വച്ചും ശാരീരിക ഉപദ്രവം നടത്തിയെന്നും രേഖ പറഞ്ഞു. മന്ത്രിയുടെ ഒപ്പ് സാഹു വ്യാജമായി ഇട്ടുവെന്നും കൃത്രിമ രേഖകള്‍ ചമച്ചുവെന്നും പരാതിയില്‍ പറയുന്നു.

Uttarakhand Minister files complaint against husband
ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കരുത്; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
News Malayalam 24x7
newsmalayalam.com