ജമ്മു കശ്മീർ വഖഫ് ബോർഡ് പരിപാടിയിൽ 'വന്ദേമാതരം' ആലപിച്ചു; വിവാദത്തിന് പിന്നാലെ പശ്ചാത്താപ പ്രാർത്ഥന നടത്തി പരിപാടിയില്‍ പങ്കെടുത്ത മത പണ്ഡിതര്‍

പരിപാടിയിൽ പങ്കെടുത്തുവെങ്കിലും തങ്ങൾ മനസ്സുകൊണ്ടോ വാക്കുകൊണ്ടോ ഗാനത്തെ അംഗീകരിച്ചിട്ടില്ലെന്ന് മുസ്ലീം മത പണ്ഡിതര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Vande Mataram at JK Waqf Event Sparks Controversy in Kashmir
Vande Mataram at JK Waqf Event Sparks Controversy in KashmirNews Malayalam 24x7
Published on: 
Updated on: 

ശ്രീനഗർ: ജമ്മു കശ്മീർ വഖഫ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് വിവാദത്തിന് തിരികൊളുത്തി. നവംബർ 23 തിങ്കളാഴ്ച ശ്രീനഗറിൽ നടന്ന വഖഫ് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത നിരവധി മുസ്ലീം പുരോഹിതന്മാർ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും പശ്ചാത്താപ പ്രാർത്ഥനയായ തൗബ നടത്തിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, വഖഫ് ബോർഡ് ചെയർപേഴ്സണും മുതിർന്ന ബി.ജെ.പി നേതാവുമായ ഡോ.ദരാക്ഷൻ അന്ദ്രാബി, ലോക്‌സഭാ എം.പി മിയാൻ അൽത്താഫ് അഹമ്മദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

പരിപാടിയിൽ പങ്കെടുത്തുവെങ്കിലും തങ്ങൾ മനസ്സുകൊണ്ടോ വാക്കുകൊണ്ടോ ഗാനത്തെ അംഗീകരിച്ചിട്ടില്ലെന്ന് മുസ്ലീം മതപണ്ഡിതര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. "ചടങ്ങിൽ പങ്കെടുത്തത് ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞങ്ങൾ അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു" എന്ന് അവർ പറഞ്ഞു. ഔദ്യോഗിക ചടങ്ങുകളിലും നിയമസഭാ സമ്മേളനങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ഈ വർഷം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോൾ നിർദ്ദേശപ്രകാരമാണ് പരിപാടിയിൽ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ 1875 ലെ കവിതയുടെ പൂർണ്ണരൂപം ആലപിച്ചത്.

Vande Mataram at JK Waqf Event Sparks Controversy in Kashmir
മതപരവും മനഃസാക്ഷിപരവുമായ കാരണത്താല്‍ വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ: സുപ്രീം കോടതി

കഴിഞ്ഞ ഓഗസ്റ്റിൽ, വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്റ്റ് രാഷ്ട്രപതി അംഗീകരിച്ചിരുന്നു. വരികളിൽ മാറ്റമില്ലെങ്കിലും ഗീതത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കുന്നതാണ് ഈ ഭേദഗതി. സ്വാതന്ത്ര്യ സമര കാലത്ത് മുദ്രാവാക്യമായി സ്വീകരിച്ചിരുന്ന ഈ ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് മതപരമായ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ട് 1937-ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്.

അതേസമയം ഒരു ഔദ്യോഗിക പരിപാടിയിൽ ഈ ഗാനം ആലപിക്കാൻ നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നുവെന്നും, മുസ്ലീം മതപരമായ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ ചുമതലയുള്ള സ്ഥാപനത്തിന്റെ പരിപാടിയിൽ ഇത് ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ വിമർശിച്ചു. മാതൃരാജ്യത്തോടുള്ള സ്നേഹവും ആരാധനയും തമ്മിൽ ഇസ്ലാം വ്യക്തമായ വേർതിരിവ് കൽപ്പിക്കുന്നുണ്ടെന്നും മാതൃരാജ്യത്തിന് ദിവ്യത്വം കൽപ്പിക്കുന്ന രീതി ഇസ്ലാമിലെ ഏകദൈവ വിശ്വാസമായ തൗഹീദിന് വിരുദ്ധമാണെന്നും സംഘടന പ്രസ്താവനയിൽ ആരോപിച്ചു. വിഷയത്തിൽ നിയമോപദേശം തേടുന്നത് പരിഗണിക്കുന്നുണ്ടെന്നും വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും സംഘടന ആവശ്യപ്പെട്ടു.

Vande Mataram at JK Waqf Event Sparks Controversy in Kashmir
കോൺഗ്രസ് ആർഎസ്എസിൻ്റെ ബി ടീമായി മാറി; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലാപിച്ചതിനെതിരെ പിണറായി വിജയൻ