ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

വീർ വിക്രം യാദവ് നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്.
ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം
Published on
Updated on

ഡൽഹി: വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ( ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യുടെ തലവനായി മുതിർന്ന ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. ഹരിയാന കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വീർ വിക്രം യാദവ്. ഇദ്ദേഹം നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്.

കൂടാതെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനീത് കൻസലിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും വിശാൽ ഗഗനെ കേന്ദ്ര വിവര കമ്മീഷൻ (സിഐസി) സെക്രട്ടറിയായും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം
പരിപാടിക്ക് 30 ലൗഡ് സ്പീക്കറുകൾ, പൊതുവഴി തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

1998 ബാച്ച് ഐഎഎസ് ഓഫീസറായ അസം-മേഘാലയ കേഡറിലെ ഗ്യാനേന്ദ്ര ഡി ത്രിപാഠിയെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ (ഐസിഎആർ) സെക്രട്ടറിയായും നിയമിച്ചു.

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അൻസുമൻ പട്നായിക് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com