വട, ഹൽവ, കാപ്പി; ലോക്ഭവനിലെത്തിയ വിജയ്ക്ക് ലഘുഭക്ഷണം വിളമ്പി ഗവർണർ

സർക്കാർ രൂപീകരണത്തിന് എംഎൽഎമാരുടെ പിന്തുണ കത്തുമായാണ് വിജയ് ലോക്ഭവനിലെത്തിയത്
Governor serves snacks to Vijay
വിജയ്ക്ക് ലഘുഭക്ഷണം വിളമ്പി ഗവർണർ
Published on
Updated on

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നാലാംവട്ട ചർച്ചയ്ക്കും എംഎൽഎമാരുടെ പിന്തുണ കത്തുമായി ലോക് ഭവനിലെത്തിയ ടിവികെ നേതാവും നടനുമായ വിജയ്ക്കും സഖ്യകക്ഷികൾക്കും ലഘു ഭക്ഷണം നൽകി ഗവർണറുടെ ആതിഥേയത്വം. വട, ഹൽവ. കോഫി എന്നിവയാണ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്.

എംഎൽഎമാരുടെ പിന്തുണ കൈമാറുന്നതിനിടെ നടന്ന ചർച്ചയ്ക്കിടെയാണ് വിജയ്‌യെ ഗവർണർ സത്കരിച്ചത്. ലോക്ഭവനിലെ ജീവനക്കാർ മധുപലഹാരങ്ങളും കാപ്പിയും നേതാക്കൾക്കായി തയ്യാറാക്കി.

Governor serves snacks to Vijay
മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ തമിഴ്‌നാട് ഗവർണർ ആർ.വി. അർലേക്കറുമായുള്ള ആവർത്തിച്ചുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം, ടിവികെ മേധാവി വിജയ് 120 എംഎൽഎമാരുടെ പിന്തുണ കത്തുകളുമായി ലോക് ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണവുമായി മടങ്ങുകയായിരുന്നു.

Governor serves snacks to Vijay
ഒടുവിൽ ടിവികെ കേവല ഭൂരിപക്ഷം തെളിയിച്ചു; വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
News Malayalam 24x7
newsmalayalam.com