പാർട്ടിയിൽ അംഗത്വമെടുക്കാൻ ആപ്പ്; 'മൈ ടിവികെ' ആപ്പ് പുറത്തിറക്കി വിജയ്

ചെന്നൈയിലെ പാർട്ടി ആസ്ഥാനത്താണ് നടൻ വിജയ് ടിവികെയുടെ മൊബൈൽ ആപ്പ് പുറത്തിറക്കിയത്.
ടിവികെയുടെ ആപ്പ് പുറത്തിറക്കി വിജയ്
ടിവികെയുടെ ആപ്പ് പുറത്തിറക്കി വിജയ് Source: News Malayalam 24x7
Published on

തമിഴ്‌നാട്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നടൻ വിജയ്. തമിഴക വെട്രി കഴകത്തിൻ്റെ അംഗത്വ പ്രചാരണത്തിൻ്റെ ഭാഗമായി പുതിയ ആപ്പ് പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്താണ് നടൻ വിജയ് ടിവികെയുടെ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മൈ ടിവികെ എന്നാണ് മൊബൈൽ ആപ്പിൻ്റെ പേര്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വഴിത്തിരിവായിരിക്കുമെന്ന് വിജയ് പറഞ്ഞു. 1967ലെയും 77ലെയും തെരഞ്ഞെടുപ്പുകളാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ജനങ്ങളിലേക്ക് ഇറങ്ങുക, അവരിൽനിന്ന് പഠിക്കുക, അവർക്കൊപ്പം ജീവിക്കുക, ജനങ്ങൾക്കൊപ്പം ചേർന്ന് ആസൂത്രണം നടത്തുക. ഡിഎംകെ സ്ഥാപകൻ സി എൻ അണ്ണാദുരൈയെ ഉദ്ധരിച്ച് വിജയ് ടിവികെയുടെ പ്രവർത്തനശൈലി വ്യക്തമാക്കി.

ടിവികെയുടെ ആപ്പ് പുറത്തിറക്കി വിജയ്
നൈസാർ ഭ്രമണപഥത്തിൽ; നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യം വിജയം

പുതുതായി രണ്ടു കോടി വോട്ടർമാരെ ഇതിലൂടെ പാർട്ടി അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടാണ് ആപ്പ് പുറത്തിറക്കിയത്. വിജയത്തിലേക്കുള്ള പടനീക്കത്തിൽ തമിഴ്നാട് എന്നാണ് ആപ്പിൻ്റെ തീം. അറുപത്തിയൊമ്പതിനായിരം ബൂത്ത് ലെവൽ ഏജൻ്റുമാർ അംഗത്വ പ്രചാരണത്തിൻ്റെ ഭാഗമായി നേരിട്ടെത്തി വോട്ടർമാരെ കാണും. കുടുംബത്തോടെ അംഗങ്ങളാകാനും ആപ്പിൽ അവസരമുണ്ട്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അഞ്ചു കോടി പേരെയെങ്കിലും അംഗങ്ങളാക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. 30 ശതമാനം വോട്ടർമരെയെങ്കിലും പാർട്ടി അംഗങ്ങളാക്കാൻ ഭരണകക്ഷിയായ ഡിഎംകെ പ്രചാരണം നടത്തുന്നതിനിടെയാണ് വിജയ്‌യുടെ നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com