വിജയ്ക്ക് ഇനി 'വിസിൽ'; ടിവികെയ്ക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിജയ്‌യുടെ ഹിറ്റ് ഗാനങ്ങളിലൊന്ന് അദ്ദേഹത്തിന്റെ 2024-ൽ പുറത്തിറങ്ങിയ 'ഗോട്ട്' എന്ന ചിത്രത്തിലെ "വിസിൽ പോഡു" (പ്ലേ ദി വിസിൽ) ആണ്
വിജയ്
Source: X
Published on
Updated on

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ്‌യുടെ തമിഴക വെട്രി കഴകം ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിസില്‍ ചിഹ്നത്തില്‍ ടിവികെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. വിജയ് ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിൽ ഒന്നാണിത്.കമൽഹാസൻ്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് ബാറ്ററി ടോർച്ച് ആണ് ചിഹ്നമായി അനുവദിച്ചത്.

വിജയ്
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 ജവാൻമാർക്ക് വീരമൃത്യു

തെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കുന്നത് വൈകുന്നതായി ടിവികെ നേരത്തെ പരാതിപ്പെട്ടിരുന്നു. "തമിഴ്‌നാട്ടിലെ ജനങ്ങളുടെ മൊത്തത്തിലുള്ള പ്രതീക്ഷകളും ആഗ്രഹവും ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ആദ്യപടിയായി ഈ ചിഹ്നം നൽകിയിട്ടുണ്ട്," ടിവികെ നേതാവ് സിടിആർ നിർമ്മൽ കുമാർ പറഞ്ഞു.

വിജയ്‌യുടെ ഹിറ്റ് ഗാനങ്ങളിലൊന്ന് അദ്ദേഹത്തിന്റെ 2024-ൽ പുറത്തിറങ്ങിയ 'ഗോട്ട്' എന്ന ചിത്രത്തിലെ "വിസിൽ പോഡു" (പ്ലേ ദി വിസിൽ) ആണ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ അന്നത്തെ ആസൂത്രിത രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ പുതിയ ചിഹ്നം വിജയുടെ സിനിമാജീവിതമായും ബന്ധപ്പെട്ട് ആളുകളിലേക്ക് എത്തുവാനും സാധ്യതയുണ്ടെന്ന് ടിവികെ വിലയിരുത്തുന്നു.

വിജയ്
മണിപ്പൂരിൽ മെയ്തി യുവാവിനെ വെടിവെച്ച് കൊന്നു; പിന്നിൽ കുക്കി വിഭാഗമെന്ന് ആരോപണം

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിവികെയ്ക്ക് ചിഹ്നം ലഭിച്ചത്. പാർട്ടി പരിഗണിച്ച ചിഹ്നങ്ങളിൽഓട്ടോറിക്ഷയും ക്രിക്കറ്റ് ബാറ്റും ഉൾപ്പെടുന്നു. അതേ സമയം കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ, വിജയുടേയും ടിവികെയുചേയും രാഷ്ട്രീയ ഭാവിയും ആശങ്കയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com