നിർണായക തീരുമാനം; സുബ്രത ഗുപ്ത സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവ്

ബംഗാളിലെ എസ്‌ഐആർ പോൾ നിരീക്ഷകനായിരുന്നു സുബ്രത ഗുപ്ത
Subrata Gupta is CM Suvendu Adhikari's advisor
സുബ്രത ഗുപ്ത സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവ്
Published on
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് ഉടനെ തന്നെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉപദേഷ്ടാവായി നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു.

ബംഗാൾ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗുപ്ത ഈ തെരഞ്ഞെടുപ്പിൽ എസ്ഐആർ പോൾ നിരീക്ഷകനായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Subrata Gupta is CM Suvendu Adhikari's advisor
പശ്ചിമ ബംഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

ഇടതുപക്ഷ, ടിഎംസി സർക്കാരുകളുടെ കാലത്ത് സംസ്ഥാനത്ത് വിവിധ ഭരണപരമായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതിനാൽ, ബംഗാളിനെക്കുറിച്ചുള്ള ശക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. ഐഎഎസ് ശന്തനു ബാലയെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായും നിയമിച്ചു.

Subrata Gupta is CM Suvendu Adhikari's advisor
"മുൻ മുഖ്യമന്ത്രി അല്ല"; എക്സിൽ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് മമത ബാനർജി
News Malayalam 24x7
newsmalayalam.com