പാര്‍ലമെൻ്റില്‍ കണ്ടത് ജനാധിപത്യത്തിൻ്റെ വിജയം, സ്ത്രീകളെ കവചമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു: പ്രിയങ്കാ ഗാന്ധി

ബിജെപിയുടെ രാഷ്ട്രീയ അജണ്ട പ്രതിപക്ഷം തകർത്തെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു...
പ്രിയങ്കാ ഗാന്ധി
പ്രിയങ്കാ ഗാന്ധിSource: X
Published on
Updated on

ഡൽഹി: ഭരണഘടനാ ഭേദഗതി ബില്ലുകളിൽ കേന്ദ്രം മുട്ടുമടക്കിയത് ജനാധിപത്യത്തിൻ്റെ വിജയമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബില്ലിന്റെ ലക്ഷ്യം വനിതാ സംവരണം ആയിരുന്നില്ല. ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബിൽ കൊണ്ടുവന്നത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പ്രതിപക്ഷം തകർത്തെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുമ്പാണെന്നും എക്കാലവും അധികാരത്തില്‍ ഇരിക്കാനുള്ള പദ്ധതി ആയിരുന്നു ബില്ലെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീ സംവരണമായിരുന്നില്ല, മണ്ഡല പുനർനിർണയമായിരുന്നു പ്രധാന അജണ്ടയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്ത്രീകളെ കവചമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. പാര്‍ലമെന്റില്‍ ഇന്നലെ കണ്ടത് ജനാധിപത്യത്തിൻ്റെ വിജയമാണ്. പ്രതിപക്ഷത്തിന് ഇതിനെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും ഒരു ഐക്യ പ്രതിപക്ഷത്തിന് അവരെ എങ്ങനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് രാജ്യം കണ്ടതിൽ വളരെ സന്തോഷമുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പ്രിയങ്കാ ഗാന്ധി
"സ്വത്തുക്കൾ സുതാര്യമെങ്കിൽ എൻആർഐ ഉൾപ്പെടെ മുഴുവൻ ബാങ്ക് രേഖകളും ഹാജരാക്കാൻ തയ്യാറുണ്ടോ?"; ജി. സുധാകരനെ വെല്ലുവിളിച്ച് എസ്. സുരേഷ് കുമാർ

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഭരണഘടനാ ഭേദഗതി ബില്ലുകളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയേക്കും. പ്രധാനമന്ത്രി രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 12 വർഷങ്ങൾക്ക് ശേഷമാണ് സർക്കാർ കൊണ്ടുവന്ന ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com