അഭിജീതും സൗരവും അശുതോഷും എവിടെ ? ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)
Published on: 
Updated on: 

ഡൽഹി: കസ്റ്റഡിയിൽ എടുത്ത് 20 മണിക്കൂർ പിന്നിട്ടിട്ടും സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ അടക്കമുള്ളവരെ വിട്ടയക്കാതെ ഡൽഹി പൊലീസ്. നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അവ്യക്തമായി തുടരുകയാണ്. തടഞ്ഞു വച്ചിരിക്കുന്നവരെ ഉടൻ മോചിപ്പിക്കണമെന്ന് സിജെപി നേതാവായ അജിങ്ക്യ ഷിൻഡെ ആവശ്യപ്പെട്ടു. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്ക് കോക്രോച്ച് ജനതാ പാർട്ടി കത്ത് നൽകിയിട്ടുണ്ട്. കൂടാതെ ഇവരുടേത് അന്യായമായ തടങ്കൽ ആണെന്ന് ചൂണ്ടിക്കാട്ടി സിജെപി സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

അവധി ദിനമായ ഇന്ന് കോടതി ചേരുന്നത് ഡൽഹിയിലെ ഇന്നലത്തെ സിജെപി-ഇടത് സംയുക്ത പ്രതിഷേധത്തിനെതിരായ പൊലീസ് നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാനാണ്. മെട്രോ സ്റ്റേഷനുകൾ അടക്കം അടച്ചിടുന്ന വിഷയത്തിൽ കോടതിയലക്ഷ്യ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായോ എന്നതും സുപ്രീം കോടതി പരിഗണിച്ചേക്കും. ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)
'ജന്തർമന്തർ 2.0' മാർച്ച് തുടരാൻ 'പാറ്റകളും' ഇടതു പാർട്ടികളും; ഡൽഹിയിൽ 30,000 പൊലീസുകാരെയും 200 കമ്പനി പാരാമിലിറ്ററി ഫോഴ്സിനേയും നിയോഗിച്ച് കേന്ദ്രം

ഡൽഹിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ലംഘിച്ചെന്നാണ് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയുടെ ഹർജി. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ ടിഎംസിയുടെ രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

News Malayalam 24x7
newsmalayalam.com