
മഹാരാഷ്ട്രയിലെ പൂനെയിൽ നവജാത ശിശുവിനോട് അമ്മയുടെ കൊടും ക്രൂരത. ഓടുന്ന ബസിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ബസിന്റെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ വളർത്താൻ സാധിക്കാത്തതിനാൽ കൊലപ്പെടുത്തിയെന്നാണ് ദമ്പതികൾ പൊലീസിന് നൽകിയ മൊഴി.
ബസിനെ പിന്തുടർന്ന് 19കാരിയായ യുവതിയേയും ഭർത്താവെന്ന് അവകാശപ്പെടുന്ന 21കാരനായ പുരുഷനേയും പൊലീസ് പിടികൂടി. പർഭാനി ജില്ലയിലെ പതാരി-സേലു റോഡിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
16ന് പുലർച്ചെ 6.20 ഓടെയാണ് വ്യായാമം ചെയ്യാനെത്തിയവരാണ് കുഞ്ഞിനെ ബാഗിലാക്കി പുറത്തേക്ക് എറിഞ്ഞതായി കണ്ടെത്തിയത്. കുഞ്ഞിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായായിരുന്നു. പൂനെയിൽ നിന്നും പർഭാനിയിലേക്ക് പോവുകയായിരുന്ന സന്ത് പ്രയാഗ് ട്രാവൽസ് എന്ന ബസിൽ നിന്നാണ് കുഞ്ഞിനെ ദമ്പതികൾ വലിച്ചെറിഞ്ഞത്.