കേരളത്തില്‍ മാത്രമേ ഇത് സാധ്യമാകൂ... ബജറ്റിലെ നോവല്‍ പരാമര്‍ശത്തിൽ വി.ഡി. സതീശന് അഭിനന്ദനം അറിയിച്ച് നോവലിസ്റ്റ് അമിതാവ് ഘോഷ്

അമിതാവ് ഘോഷിന്‍റെ 'ദി 'നട്‌മഗ്സ് കേഴ്സ്' (The Nutmeg's Curse) എന്ന നോവലിനെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ
കേരളത്തില്‍ മാത്രമേ ഇത് സാധ്യമാകൂ... ബജറ്റിലെ നോവല്‍ പരാമര്‍ശത്തിൽ വി.ഡി. സതീശന് അഭിനന്ദനം അറിയിച്ച് നോവലിസ്റ്റ് അമിതാവ് ഘോഷ്
Published on
Updated on

ഡൽഹി; സംസ്ഥാന ബജറ്റിലെ നോവല്‍ പരാമര്‍ശത്തില്‍ സന്തോഷമറിയിച്ച് നോവലിസ്റ്റ് അമിതാവ് ഘോഷ്.കേരളത്തില്‍ മാത്രമേ ഒരു സാഹിത്യകൃതി ബജറ്റിനാധാരമാകൂ എന്ന് വി. ഡി. സതീശന് അഭിനന്ദനം. അമിതാവ് ഘോഷിന് എക്‌സ് പോസ്റ്റിലൂടെ തന്നെ നന്ദി അറിയിച്ച് വി.ഡി. സതീശനും പ്രതികരിച്ചു. എഴുത്തുകാരനെ കേരളത്തിലേക്ക് ക്ഷണിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിര്‍ദേങ്ങളില്‍ കേരളത്തിന്‍റെ നാവിക ചരിത്രം അടയാളപ്പെടുത്തന്ന 'രാജ്യാന്തര മാരിടൈം മ്യൂസിയം'. ഈ ആശയം മനസ്സില്‍ രൂപം കൊള്ളാൻ സഹായിച്ചത് തന്റെ വായനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമിതാവ് ഘോഷിന്‍റെ 'ദി 'നട്‌മഗ്സ് കേഴ്സ്' (The Nutmeg's Curse) എന്ന നോവലിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കേരളത്തില്‍ മാത്രമേ ഇത് സാധ്യമാകൂ... ബജറ്റിലെ നോവല്‍ പരാമര്‍ശത്തിൽ വി.ഡി. സതീശന് അഭിനന്ദനം അറിയിച്ച് നോവലിസ്റ്റ് അമിതാവ് ഘോഷ്
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ നടപടി; എസ്ഐടി മൊഴിയെടുത്ത 40 ജീവനക്കാരെ പുറത്താക്കി

'നട്‌മഗ്സ് കേഴ്സ്'നോവലും ആദ്യകാല കടല്‍ സഞ്ചാര സഞ്ചാര വഴികളെക്കുറിച്ചും, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സഞ്ചാരികള്‍ കേരളത്തില്‍ എത്തിയതിനെക്കുറിച്ചുള്ള എത്തിയതിനെക്കുറിച്ചുമുള്ള ചരിത്ര വിവരണങ്ങൾ. തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ വിഭാവനത്തിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതുസംബന്ധിച്ച വാര്‍ത്ത ആരോഗ്യ വിദഗ്ദനായ ഡോ. എസ്.എ ഹാഫിസ് അമിതാവ് ഘോഷിനെ ടാഗ് ചെയ്ത് എക്സില്‍ പങ്കുവെച്ചിരുന്നു. തുടർന്നാണ് സന്തോഷം അറിയിച്ച് നോവലിസ്റ്റും പ്രതികരിച്ചത്.

News Malayalam 24x7
newsmalayalam.com