റീലെടുക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി,16 മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി

മുകളിലേക്ക് കയറിയപ്പോൾ ഏണി താഴെ വീണതോടെയാണ് യുവാക്കൾ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയത്.
റീലെടുക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി,16 മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി
Published on: 
Updated on: 

ലഖ്‌നൗ: റീൽ ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. 16 മണിക്കൂറോളം കുടുങ്ങി കിടന്ന യുവാക്കളെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ റീൽ ചിത്രീകരിക്കാനാണ് യുവാക്കൾ ഇവിടെ എത്തിയത്.

ശനിയാഴ്ചയാണ് റീൽ ചിത്രീകരിക്കാൻ അഞ്ച് ആൺകുട്ടികൾ വാട്ടർ ടാങ്കിന് മുകളിലേക്ക് കയറിയത്. മുകളിലേക്ക് കയറിയപ്പോൾ ഏണി താഴെ വീണതോടെ യുവാക്കൾ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങുകയായിരുന്നു. അധികൃതരുടെ അഭ്യർഥന പ്രകാരമാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്.

റീലെടുക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി,16 മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി
'എംഎൽഎ’മാർക്കായി റിസോർട്ട് റെഡി; രാഷ്‌ട്രീയ കരുനീക്കങ്ങളുമായി വിജയ്

ആദ്യഘട്ടത്തിൽ ദേശീയ ദുരന്ത നിവാരണസേനയുടെ (എൻ‌ഡി‌ആർ‌എഫ്) വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് നിർമിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ, മഴ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഫയർഫോഴ്സിനോട് സഹായം അഭ്യർഥിച്ചത്.

സെൻട്രൽ എയർ കമാൻഡിൻ്റെ (സിഎസി) എംഐ 17-വി5 ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുലർച്ചെ അഞ്ചുമണിയോടെ കാൻഷിറാം അവാസി കോളനിയിൽ എത്തിയ ഹെലികോപ്ടർ പതിനഞ്ചുമിനിറ്റുകൊണ്ട് രക്ഷാദൗത്യം പൂർത്തിയാക്കി. യുവാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com