
കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഐഎ. കേസുമായി ബന്ധപ്പെട്ട് തോപ്പുംപടി പൊലീസിനോട് പ്രാഥമിക വിവരങ്ങൾ തേടി.
ലാവോസിൽ 100 ൽ അധികം മലയാളികൾ ഓൺലൈൻ തട്ടിപ്പ് കമ്പനികളിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. ചൈനീസ് കമ്പനികളുടെ ഏജൻ്റുമാരായി പ്രവർത്തിക്കുന്ന മലയാളികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എൻഐഎ പറഞ്ഞു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ തോപ്പുംപടി പൊലീസ് പിടികൂടിയിരുന്നു. മുഖ്യപ്രതി അഫ്സർ അഷറഫ്, രണ്ടാം പ്രതി ബാദുഷ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സർ നാട്ടിൽ നിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് അയച്ചിരുന്നത് ബാദുഷയാണ്.