നിപ; പ്രതിരോധ പ്രവർത്തനം ഊർജ്ജിതം, വവ്വാലുകളില്‍ നിന്നും സാംപിളുകൾ ശേഖരിക്കാന്‍ വിദഗ്ധരെത്തും: ആരോഗ്യമന്ത്രി

വവ്വാലുകളില്‍ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും
വീണ ജോര്‍ജ്
വീണ ജോര്‍ജ്
Published on

നിപ കേസുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാണെന്ന് ആരോഗ്യ മന്ത്രി. കൃത്യമായി റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്നും വീണ ജോർജ് പറഞ്ഞു. അതിൽ 5 എണ്ണം ഹൈ റിസ്ക് പട്ടികയിലുള്ളതാണ്. കോഴിക്കോട് ശ്രവ സാമ്പിൾ പരിശോധന നടക്കും. വവ്വാലുകളില്‍ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുമെന്നും, നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ വൈറസിന്റെ ജീനോമിക് സര്‍വേ നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Also Read: നിപാ വൈറസ്; പ്രതിരോധത്തിന് കൂടുതൽ പണം ആവശ്യം; വീണാ ജോർജ് ന്യൂസ് മലയാളത്തോട്

നിപ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കുണ്ടെന്നും പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടികയാണ് തയാറാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. രണ്ട് പഞ്ചായത്തുകളിലായി 7200 വീടുകളിൽ രോഗ ലക്ഷണത്തിന്റെ സർവേ നടത്തുന്നുണ്ട്. 18 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 15 പേർ മഞ്ചേരിയിലും രണ്ട് പേർ തിരുവന്തപുരത്തും ഒരാൾ കോഴിക്കോട്ടുമാണ് ചികിത്സയിലുള്ളത്.

മലപ്പുറത്ത് ആരോഗ്യ നടന്ന നിപ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പ്രതികരിച്ചത്. മലപ്പുറത്ത് നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ, കർശന ജാഗ്രത നിർദേശമാണ് ആരോഗ്യ വകുപ്പ് മലപ്പുറത്തും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com