എംപോക്സ്: രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന സംയുക്ത നിരീക്ഷണ ഗ്രൂപ്പ് യോഗം ചേർന്നതായും കേന്ദ്രം അറിയിച്ചു
എംപോക്സ്: രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം
Published on


എംപോക്സ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗം പടരുന്നത് തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമായി തയ്യാറെടുപ്പുകളും മുൻകരുതൽ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗോള തലത്തിൽ മങ്കി പോക്സ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വിശദീകരണം.

എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഗ്രൗണ്ട് ക്രോസിംഗുകളിലുമുള്ള ആരോഗ്യ യൂണിറ്റുകളെ ബോധവൽക്കരിക്കുക, ടെസ്റ്റിംഗ് ലബോറട്ടറികൾ തയ്യാറാക്കുക, ഏതെങ്കിലും കേസുകൾ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ആരോഗ്യ സൗകര്യങ്ങൾ സജ്ജീകരിക്കുക തുടങ്ങി അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ: എംപോക്സ് അടുത്ത ആഗോള പകർച്ചവ്യാധിയോ? അറിയേണ്ടതെല്ലാം...

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന സംയുക്ത നിരീക്ഷണ ഗ്രൂപ്പ് യോഗം ചേർന്നതായും കേന്ദ്രം അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അതോടപ്പം സ്വീഡനിലും പാകിസ്താനിലും എംപോക്സ് കേസുകൾ റിപ്പോർട് ചെയ്തതിനു പിന്നാലെ മുൻകരുതലുകളുടെ ഭാഗമായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പകർച്ചവ്യാധികൾക്കുള്ള സ്ക്രീനിംഗ് ആരംഭിക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com