വിദ്യാർഥികൾ മടങ്ങുന്നു; അശാന്തിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്

സിവിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ തുടരുന്നത്
വിദ്യാർഥികൾ മടങ്ങുന്നു; അശാന്തിയിൽ നിന്ന് കരകയറാതെ  ബംഗ്ലാദേശ്
Published on

സിവിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ തുടരുന്നു. 1971 ൽ പാകിസ്ഥാനെതിരായി നടന്ന വിമോചന സമരത്തിലെ പങ്കെടുത്തവരുടെ മക്കളുൾപ്പെടെയുള്ളവർക്കായി സിവിൽ സർവീസ് തസ്തികകൾ സംവരണ ചെയ്യുന്ന ക്വോട്ടാ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധം സംഘർഷത്തിലേക്ക് കടക്കുകയും 100 കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. രാജ്യത്ത്  ഇപ്പോഴും സംഘർഷം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ക്രമസമാധാനനില പുഃനസ്ഥാപിക്കുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് വിദ്യാർഥികളെല്ലാം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്നു.

കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ അതിർത്തി പോയിൻ്റുകളിലൂടെ 300-ലധികം പേർ കടന്നുപോയെന്നാണ് വിവരം. മടങ്ങിയെത്തിയ വിദ്യാർത്ഥികളിൽ പലരും ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എംബിബിഎസ് ബിരുദധാരികളാണ് ഇവരിൽ കൂടുതൽ പേരും. ത്രിപുരയിലെ അഗർത്തലയ്ക്കടുത്തുള്ള അഖുറയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടും മേഘാലയയിലെ ദൗകിയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടുമാണ് വെള്ളിയാഴ്ച വിദ്യാർത്ഥികൾ മടങ്ങാൻ ഉപയോഗിച്ച രണ്ട് പ്രധാന റൂട്ടുകൾ.

സ്ഥാപനം അടച്ചിടുമെന്ന് കോളേജ് അധികൃതർ അറിയച്ചതിനെത്തുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലുമായി സംസാരിച്ചിരുന്നു. അപ്പോഴാണ് അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാമെന്ന് നിർദേശം നൽകിയത്. ഇന്ത്യൻ എംബസിയിലെ ആളുകളുമായി വിഷയം ചർച്ച ചെയ്തതിന് ശേഷമാണ് വിദ്യാർഥികൾ മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

ഗതാഗതം ക്രമീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ അവരുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്ത. പ്രതിഷേധം കാരണം മേഘാലയയിൽ നിന്നുള്ള 200 ലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഏതാനും വിദ്യാർഥികളും ഇന്ത്യയിലെത്തി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാൻ മിസ് ഹസീനയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്ത് ഒരു ദിവസത്തിന് ശേഷം സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീയിട്ടുകൊണ്ട് പ്രതിഷേധക്കാർ തിരിച്ചടിച്ചത്.

പ്രധാനമന്ത്രി ഷേഖ് ഹസീന സ്വജനപക്ഷപാതം കാണിച്ചുകൊണ്ട് സർക്കാർ അനുകൂല ഗ്രൂപ്പിലെ അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം കൂടുതലായും നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നിലപാടിനെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com