"തെറ്റ് സംഭവിച്ചു"; തൃഷ വീട്ടിലിരിക്കണമെന്ന പരാമർശം, ഖേദം പ്രകടിപ്പിച്ച് പാർഥിപൻ

ഗലാട്ട ഗ്ലോറിയസ് ഐക്കൺസ് പുരസ്കാര നിശയിലാണ് നടിയെ അധിക്ഷേപിച്ച് സംവിധായകൻ സംസാരിച്ചത്
തൃഷ കൃഷ്ണൻ, പാർഥിപൻ രാധാകൃഷ്ണൻ
തൃഷ കൃഷ്ണൻ, പാർഥിപൻ രാധാകൃഷ്ണൻSource: X
Published on
Updated on

ചെന്നൈ: നടി തൃഷ കൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പാർഥിപൻ. വിവാദ പരാമർശത്തിന് എതിരെ നടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഖേദ പ്രകടനം. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ, അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നതെന്നായിരുന്നു തൃഷയുടെ പ്രതികരണം.

"എന്താണോ സംഭവിച്ചത്, അത് തെറ്റായ രീതിയിലാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതിൽ ഖേദിക്കുകയല്ലാതെ മറ്റു വഴികളില്ല!," എന്നാണ് പാർഥിപൻ എക്സിൽ കുറിച്ചത്.

തൃഷ കൃഷ്ണൻ, പാർഥിപൻ രാധാകൃഷ്ണൻ
സന്താനത്തിന്റെ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലർ, നായിക ഗോപിക രമേഷ്; 'സാന്റാ 20' ചിത്രീകരണം ആരംഭിച്ചു

ഗലാട്ട ഗ്ലോറിയസ് ഐക്കൺസ് പുരസ്കാര നിശയിലാണ് നടിയെ അധിക്ഷേപിച്ച് സംവിധായകൻ സംസാരിച്ചത്. തൃഷയുടെ ചിത്രം വേദിയിൽ കാണിച്ചശേഷം, കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പാർഥിപനോട് ചോദിക്കുകയായിരുന്നു. "ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തണം. വെളിയിൽ വിടരുത്. അതാണ് നല്ലത്," എന്നായിരുന്നു പാർഥിപന്റെ വാക്കുകൾ. ഇരുവരും ഒരുമിച്ചെത്തിയ 'പൊന്നിയൻ സെൽവൻ' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് കുന്ദവെ. ചിന്ന പഴുവേട്ടരയർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നടൻ അവതരിപ്പിച്ചത്.

തൃഷ കൃഷ്ണൻ, പാർഥിപൻ രാധാകൃഷ്ണൻ
'ടിക്കി ടാക്ക'യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതിര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തൃഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com