മൈതാനത്ത് നേരിടേണ്ടി വന്നതിലും വെല്ലുവിളികൾ നിറഞ്ഞത് വിഷാദത്തിനെതിരായ പോരാട്ടം; വെളിപ്പെടുത്തലുമായി റോബിൻ ഉത്തപ്പ

മാനസികമായി പ്രയാസം നേരിടുന്നവര്‍ സഹായം തേടണമെന്നും ഉത്തപ്പ പറഞ്ഞു
മൈതാനത്ത് നേരിടേണ്ടി വന്നതിലും വെല്ലുവിളികൾ നിറഞ്ഞത് വിഷാദത്തിനെതിരായ പോരാട്ടം; വെളിപ്പെടുത്തലുമായി റോബിൻ ഉത്തപ്പ
Published on

കടുത്ത വിഷാദത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ക്രിക്കറ്റ് മൈതാനത്ത് നേരിടേണ്ടി വന്നതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു വിഷാദത്തിനെതിരായ പോരാട്ടം. നമ്മളെ സ്നേഹിക്കുന്നവർക്ക് പോലും നമ്മൾക്ക് ഒരു ബാധ്യതയാണെന്ന തോന്നലുണ്ടാകാം. നിങ്ങൾക്ക് യാതൊരു വിലയുമില്ലെന്നും തോന്നാം. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ആ ഘട്ടമെന്നും ഉത്തപ്പ പറഞ്ഞു. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് വിഷാദത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് മുൻ ക്രിക്കറ്റ് താരം വെളിപ്പെടുത്തൽ നടത്തിയത്.


2011ൽ ഒരു മനുഷ്യനെന്ന നിലയിൽ താൻ എന്തായിത്തീരുന്നു എന്നോ‍ർത്ത് എന്നോട് തന്നെ ലജ്ജ തോന്നി. അടുത്ത ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. മാനസികമായി പ്രയാസം നേരിടുന്നവര്‍ സഹായം തേടണമെന്നും ഉത്തപ്പ പറഞ്ഞു.


വീഡിയോയിൽ മാനസികാരോ​ഗ്യം മോശമായതിനെ തുട‍ർന്ന് ആത്മഹത്യ ചെയ്ത ​ഗ്രഹാം തോ‍ർപ്പ്, ഡാവിഡ് ജോൺസൺ, വി.ബി. ചന്ദ്രശേഖർ എന്നിവരെക്കുറിച്ചും ഉത്തപ്പ പരാമർശിച്ചു. കായികതാരങ്ങളുടെ മാനസികാരോ​ഗ്യത്തെ പറ്റി ച‍ർച്ചകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് റോബിന്‍ ഉത്തപ്പ താൻ കടന്നുപോയ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com