കേരള കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു: ഏറ്റുമാനൂരിലും ഇടുക്കിയിലും ഉറച്ച് ജോസഫ് വിഭാഗം

സീറ്റ് ചർച്ചകളിൽ ധാരണയായില്ല
വിഡി സതീശൻ, പിജെ ജോസഫ്
വിഡി സതീശൻ, പിജെ ജോസഫ്
Published on
Updated on

കൊച്ചി: കോൺഗ്രസ്സും കേരള കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകളിൽ ധാരണയായില്ല. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുത്താൽ പൂഞ്ഞാർ പകരം വേണമെന്ന് ജോസഫ് വിഭാഗം ഉന്നയിച്ചു. ഇന്നലെ രാത്രി ആലുവ പാലസിൽ വെച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും പിജെ ജോസഫ് വിഭാഗവും തമ്മിൽ ചർച്ച നടന്നത്. ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവരാണ് കോൺഗ്രസുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

ഏറ്റുമാനൂരും ഇടുക്കിയും വേണമെന്നുള്ള കാര്യത്തിൽ ഉറച്ച് തന്നെ നിൽക്കുന്ന കോൺഗ്രസ് ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ജോസഫ് വിഭാഗത്തെ അറിയിച്ചു. പൂഞ്ഞാറിൽ സംഘടനാ സംവിധാനം ഇല്ലെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ എടുക്കുന്നത് മര്യാദ അല്ലെന്നും ചർച്ചയിൽ ജോസഫ് വിഭാഗം പറഞ്ഞു.

വിഡി സതീശൻ, പിജെ ജോസഫ്
സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണത്തിൽ വൻ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com