
തൃശൂർ ചേലക്കരയിൽ കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചേലക്കര സ്വദേശി റെജിയുടെ മകൾ എൽവിനയാണ്(10) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനലിൽ കെട്ടിയ ഷാളിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങിയതാവാമെന്നാണ് പ്രാഥമിക നിയമനം. തിരുവില്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് എൽവിന.
സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.