ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ഷിരൂർ മണ്ണിടിച്ചിൽ; അർജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും
Published on

ഷിരൂർ മണ്ണിടിച്ചിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മറുപടി നൽകി മുഖ്യമന്ത്രി. കോഴിക്കോട് ജില്ലാ കളക്ടർ അർജുന്റെ വീട്ടിൽ നേരിട്ടെത്തിയാണ് കത്ത് നൽകിയത്. കത്തിൽ അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും. ഷിരൂരിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കര്‍ണാടക മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അര്‍ജുനായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. നിയമനത്തെപ്പറ്റി ബാങ്ക് അധികൃതർ കുടുംബത്തെ അറിയിച്ചു. അതേസമയം, തെരച്ചിൽ എന്ന് പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ല.

മുഖ്യമന്ത്രി അര്‍ജുന്റെ വീട് സന്ദര്‍ശിച്ചപ്പോൾ കുടുംബം ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. അതിന്റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് ജില്ല കളക്ടര്‍ വീട്ടില്‍ എത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com