
അന്തർ സംസ്ഥാന ബസ്സിൽ എം.ഡി.എം.എ കടത്തിയ ഡ്രൈവർ കൊല്ലത്ത് പിടിയിൽ. കൊല്ലം വർക്കല ബാംഗ്ലൂർ റൂട്ടിൽ ഓടുന്ന കല്ലട ബസ്സിൻ്റെ ഡ്രൈവർ കൊട്ടിയം കണ്ടച്ചിറ സ്വദേശി വിനീഷ് ആണ് പിടിയിലായത്. 100 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം ബീച്ചിന് സമീപത്താണ് വാഹനം പതിവായി ഒതുക്കി ഇടുന്നത്. ബാംഗ്ലൂരിൽ നിന്ന് കടത്തി കൊണ്ട് വരുന്ന ലഹരി വസ്തുക്കള്‍ ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയായിരുന്നു വിനീഷ്. ഇത് പോലെ നിരവധി അന്തർ സംസ്ഥാന സർവ്വീസ് ബസുകളിലും എംഡിഎംഎ കടത്താറുണ്ടെന്ന് വിജീഷ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തേരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണറുടെ രഹസ്യാനേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. കെ9 ബറ്റാലിയനിലെ ഡോഗ് ഹണ്ടറിൻ്റെ സഹായത്തോടെയാണ് ബസിന് ഉള്ളിൽ നിന്ന് ലഹരി വസ്തു പിടിച്ചെടുത്തത്.