ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടണം; രാജ്യത്തിന് ആവശ്യം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍: സോഹോ സ്ഥാപകന്‍

ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടി, വലിയ തോതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയും പരീക്ഷണങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും വേണം
ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടണം; രാജ്യത്തിന് ആവശ്യം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍: സോഹോ സ്ഥാപകന്‍
Image: ANI
Published on: 
Updated on: 

മുംബൈ: ഇന്ത്യയില്‍ വേണ്ടത് ബിസിനസ് സ്‌കൂളുകളല്ല, സ്റ്റാര്‍ട്ടപ്പുകളാണെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. രാജ്യത്തെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും സംരഭകരേയുമാണ് രാജ്യത്തിന് ആവശ്യമെന്നുമാണ് സോഹോ സ്ഥാപകന്റെ വാദം.

പരമ്പരാഗത ബിസിനസ്സ് വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നതിനുപകരം ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ പരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടണം; രാജ്യത്തിന് ആവശ്യം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍: സോഹോ സ്ഥാപകന്‍
ഒലിച്ചുപോയ 40 ലക്ഷം കോടി:ചൈനയിൽ പൊട്ടിത്തെറിച്ച എഐ കുമിള അമേരിക്കയെയും വിഴുങ്ങുമോ?; എഐ ലോകത്ത് അടുത്തത് സാമ്പത്തിക ദുരന്തം !

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ജഡ്ജ് ബിസിനസ് സ്‌കൂളിലെ പ്രൊഫസര്‍ ക്രിസ് മാര്‍ക്വിസിന്റെ പോസ്റ്റിന് മറുപടി നല്‍കവെയാണ് വെമ്പു തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. 'ഞാന്‍ ഒരു ബിസിനസ് സ്‌കൂളില്‍ പഠിപ്പിക്കുന്നു, അവ അടച്ചുപൂട്ടേണ്ട സമയമായിരിക്കുന്നു' എന്നായിരുന്നു പ്രൊഫസര്‍ എഴുതിയത്. പ്രൊഫസറുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് വെമ്പു തനിക്കും രണ്ട് പതിറ്റാണ്ടായി ഇതേ അഭിപ്രായമാണെന്ന് പറഞ്ഞു.

ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടി, വലിയ തോതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയും പരീക്ഷണങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും വേണമെന്ന വേമ്പുവിന്റെ അഭിപ്രായം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആവശ്യത്തിന് എംബിഎ ബിരുദധാരികള്‍ ഉണ്ടെങ്കിലും ആളുകള്‍ ബിസിനസ് തുടങ്ങാന്‍ മടിക്കുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ഒരു അഭിപ്രായം. രാജ്യത്തെ പകുതി ബിസിനസ് സ്‌കൂളുകളും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കണമെന്ന് ഉപയോക്താവ് നിര്‍ദേശിച്ചു. അവിടെ സംരംഭകര്‍ക്ക് ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും തെറ്റുകള്‍ വരുത്തുന്നതിലൂടെയും വീണ്ടും ശ്രമിക്കുന്നതിലൂടെയും പഠിക്കാന്‍ കഴിയുമെന്ന് സോഷ്യല്‍മീഡിയ ചര്‍ച്ചയില്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ അടച്ചുപൂട്ടണം; രാജ്യത്തിന് ആവശ്യം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍: സോഹോ സ്ഥാപകന്‍
സ്ക്രീനിൽ വലിയ വിള്ളലുകൾ, മടക്കുമ്പോൾ ചില്ല് പൊടിയുന്ന ശബ്ദം; ഐഫോൺ ഡ്യുവോയ്ക്കെതിരെ പരാതിപ്രളയം; ആപ്പിളിന് തിരിച്ചടി

അതേസമയം, വേമ്പുവിന്റെ അഭിപ്രായത്തോട് വിയോജിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പരമ്പരാഗത ബിസിനസ് വിദ്യാഭ്യാസവുമായി മത്സരിക്കേണ്ടതില്ലെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. പകരം, നിലവിലുള്ള ബിസിനസ്സ് പരിജ്ഞാനത്തില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം നേടാന്‍ അനുവദിക്കുന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലും സംരംഭകത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിസിനസ് സ്‌കൂളുകള്‍ക്ക് കഴിയണമെന്നും ചൂണ്ടിക്കാട്ടുന്നു.