മികച്ച നടിക്ക് നാടിന്‍റെ ആദരവ്; സംസ്ഥാന അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രന് പരുതൂർ പഞ്ചായത്തിന്‍റെ അനുമോദനം

പരുതൂരിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു
മികച്ച നടിക്ക് നാടിന്‍റെ ആദരവ്; സംസ്ഥാന അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രന് പരുതൂർ പഞ്ചായത്തിന്‍റെ അനുമോദനം
Published on

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ. ചന്ദ്രന് നാടിൻ്റെ ആദരം. പാലക്കാട് തൃത്താല പരുതൂരിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് പരുതൂർ സ്വദേശി ബീന ആർ. ചന്ദ്രന് ഊഷ്മളമായ സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്.

തങ്ങളുടെ സ്വന്തം ബീന ടീച്ചറെ സ്വീകരിക്കാൻ നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം നിരവധി പേരാണ് എത്തിയത്. സ്വന്തം നാട്ടിൽ ലഭിച്ച സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്നും, നാട് വളർത്തിയ അഭിനേത്രിയാണ് താനെന്നും ബീന ആർ. ചന്ദ്രൻ പറഞ്ഞു. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബീന ചന്ദ്രന് സംസ്ഥാന അവാർഡ് ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com