"പരാതി പറഞ്ഞ സഹപ്രവർത്തകർക്ക് പിന്തുണ"; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ആസിഫ് അലി

ബുദ്ധിമുട്ടുണ്ടായ സഹപ്രവർത്തകരുടെ കൂടെ നിൽക്കുമെന്ന് ആസിഫ് അലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു
"പരാതി പറഞ്ഞ സഹപ്രവർത്തകർക്ക് പിന്തുണ"; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ആസിഫ് അലി
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പരാതി പറഞ്ഞ സഹപ്രവർത്തകർക്കൊപ്പം നിൽക്കും. എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണം. കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കും. ബുദ്ധിമുട്ടുണ്ടായ സഹപ്രവർത്തകരുടെ കൂടെ നിൽക്കുമെന്നും ആസിഫ് അലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിനു ശേഷം കടുത്ത നിയമപോരാട്ടത്തിനൊടുവിലാണഅ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വിവേചനം, പീഡനങ്ങള്‍, ഭീഷണി തുടങ്ങി അടിമുടി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് സജീവമാണെന്നും ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത് ഇവരാണെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത്' എന്ന വാക്കുകളിലൂടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഗുരുതരമായ വേട്ടയാടലുകള്‍ക്കും ലൈംഗിക ചൂഷണത്തിനും സിനിമയിലെ സ്ത്രീകള്‍ ഇരകളാകുന്നു എന്ന നിരീക്ഷണമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com