"വയനാട് ദുരന്തത്തിന് കാരണം കുടിയേറ്റമല്ല"; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ടി. സിദ്ദീഖ് എംഎല്‍എ

പ്രദേശത്തുള്ളവർക്ക് നഷ്ടപെട്ടതായുള്ള രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായുള്ള കണക്കെടുപ്പ് ഉടൻ ആരംഭിക്കും
ടി. സിദ്ദിഖ് എംഎൽഎ
ടി. സിദ്ദിഖ് എംഎൽഎ
Published on

വയനാട് ദുരന്തം മനുഷ്യ നിർമിതമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. കുടിയേറ്റമല്ല ദുരന്തത്തിന് കാരണം എന്നും മന്ത്രിയുടേത് മോശം പരാമർശമാണെന്നും എംഎൽഎ പറഞ്ഞു. പുത്തുമല സ്മാരകമായി നിലനിർത്തുമെന്നും, ശരീര ഭാഗങ്ങൾ ഉൾപ്പെടെ 189 മൃതദേഹങ്ങളുടെ സംസ്‍കാരം ഇന്ന് നടക്കുമെന്നും ടി. സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ അകപ്പെട്ട കുടുംബങ്ങളുടെ ആവശ്യം സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവർക്ക് നഷ്ടപെട്ട രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായുള്ള കണക്കെടുപ്പ് ഉടൻ ആരംഭിക്കും. പാസ്പോർട് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ, വിദേശത്ത് പഠിച്ച വിദ്യാർഥികളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഇതര സംസ്ഥാനത്ത് പഠിച്ചവരുടെ സർട്ടിഫിക്കറ്റുകൾ, സംസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സ്ഥല സംബന്ധമായ രേഖകൾ, റേഷൻ കാർഡ് തുടങ്ങിയ എല്ലാ രേഖകളുടെയും കണക്കെടുപ്പുകൾ അതാത് ക്യാമ്പുകളിൽ തന്നെ ആരംഭിക്കാനുള്ള നടപടികളടക്കം പുനരധിവാസത്തിനുള്ള ചർച്ചകൾ ഉടൻ നടക്കും എന്നും എംഎൽഎ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com