ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച കൈമാറും

വിവരാവകാശ കമ്മീഷന് മുമ്പാകെ അപ്പീല്‍ നല്‍കിയ അഞ്ച് പേര്‍ക്കാണ് റിപ്പോര്‍ട്ട്‌ കൈമാറുക
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച കൈമാറും
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിടും. വിവരാവകാശ കമ്മീഷന് മുമ്പാകെ അപ്പീല്‍ നല്‍കിയ അഞ്ച് പേര്‍ക്കാണ് റിപ്പോര്‍ട്ട്‌ കൈമാറുക. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് ശരിവെക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നടപടി.

മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ ഡബ്ല്യൂസിസി അടക്കമുള്ള സംഘടനകള്‍ നിരന്തരം രംഗത്തുവന്നിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായി. ഇത് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായി വാദം കേട്ട ശേഷം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 17 ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com