
ഇപ്പോൾ പരിശോധിച്ചില്ലെങ്കിൽ ഹിൻഡൻബർഗ് പോലെയുള്ള യുഎസ് ഷോർട് സെല്ലേഴ്സ് നാളെ നമ്മുടെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയെ വരെ ചോദ്യം ചെയ്തേക്കാമെന്ന് മുതിർന്ന നിയമ ഉപദേഷ്ടാവും, അഭിഭാഷകനുമായ ഹരീഷ് സാൽവെ. യുഎസിൽ പോലും ഹിൻഡൻബർഗിന് വിശ്വസ്തതയില്ലെന്നും പക്ഷെ നമ്മുടെ രാജ്യത്ത് ഇതിനു വലിയ പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഹരീഷ് സാൽവെ പറഞ്ഞു.
"വേറെ ഏത് രാജ്യത്താണെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ടിനു വേസ്റ്റ് ബിന്നിന്‍റെ വില മാത്രമേ കൊടുക്കുകയുള്ളു. ഹിൻഡൻബർഗ് സെബിയെ ഭീഷണിപ്പെടുത്തുകയാണ്. അവർ ഇന്ത്യയെ അപകീർത്തിപെടുത്താൻ ശ്രമിക്കുകയാണ്. നാളെ ഇത്തരം സ്ഥാപനങ്ങൾ ജഡ്ജിമാരെപ്പോലും വെറുതെ വിടില്ല" സാൽവെ പറഞ്ഞു.
Read More: ഹിന്‍ഡന്‍ബര്‍ഗ് 'ആ വലിയ വിവരം' പുറത്തുവിട്ടു; അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം
രാഷ്ട്രീയ നേതാക്കൾ ഹിൻഡൻബർഗിന് ഇത്ര പ്രാധാന്യം നല്‍കുന്നത് നാണക്കേടുണ്ടാക്കുന്നു എന്നും സാൽവെ കുറ്റപ്പെടുത്തി. ഹിൻഡൻബർഗ് 'ഇന്ത്യയെ പരിഹസിക്കുക'യാണെന്നും, ഇതിനെ ഗൗരവമായി കണക്കാക്കണമെന്നും സാൽവെ പറഞ്ഞു. അതേസമയം, അദാനി ഗ്രൂപ്പ് ഹിൻഡൻബർഗിന്റെ ഈ റിപ്പോട്ടിനെ നിരുപാധികം തള്ളികളഞ്ഞു.