പാർലമെന്റ് ബഹളമയം; പ്രതിഷേധത്തിനിടെ രാജ്യസഭയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പ്രതിഷേധം നിർത്തില്ലെന്ന് പ്രതിപക്ഷ എംപിമാർ.
Vande Mataram Bill introduced in Rajya Sabha amid protests
പ്രതിഷേധത്തിനിടെ രാജ്യസഭയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു
Published on
Updated on

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധം ശക്തമായതോടെ ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഇരുസഭകളും ആരംഭിച്ച്, ഉടനെ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

രാജി രാജിയെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം സഭയിൽ ബഹളം വച്ചതോടെ ലോക്സഭ 12 മണി വരെ നിർത്തി വച്ചു. പിന്നീട് സഭ വീണ്ടും ചേർന്നെങ്കിലും ബഹളമയമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ചർച്ചയാകാമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു.

Vande Mataram Bill introduced in Rajya Sabha amid protests
"ജന്തർമന്തറിലെ പൊലീസ് അതിക്രമം പരിഗണിക്കില്ലെന്ന് പറഞ്ഞിട്ടില്ല"; മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റായ വാർത്തയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു. ബില്ലിലെ ഇടതു എംപിമാർ എതിർത്തു. ധുവ്രീകരണത്തിന് നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Vande Mataram Bill introduced in Rajya Sabha amid protests
'ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുത്'; കർശന നിർദേശവുമായി ഡൽഹി സർവകലാശാല
News Malayalam 24x7
newsmalayalam.com