

തിരുവനന്തപുരം: കടപരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെ എതിർക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കടം ആര് കൊടുത്ത് തീർക്കും. സർക്കാർ ഗ്യാരന്റി കൊടുത്ത പണം സർക്കാർ കൊടുക്കണം. ഇല്ലെങ്കിൽ സെക്രട്ടേറിയറ്റും കളക്ടേറ്റുകളും ജപ്തി ചെയ്ത് പോകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നികുതിപ്പണം ഉപയോഗിച്ച് ചെയ്ത എന്തു പ്രവൃത്തിയും അന്വേഷിക്കും. കിഫ്ബി കമ്രക്കേടുകളും വിശദമായി അന്വേഷിക്കും. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊവിഡ് കാലത്ത് 36 ആശുപത്രികളിൽ വിതരണം ചെയ്തെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് മുഖ്യമന്ത്രി ആരോപിച്ചു.
കാലാവധി കഴിഞ്ഞ മരുന്നുകൾ വാങ്ങുമ്പോഴാണ് ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്നത്. മൂന്ന് ആരോഗ്യമന്ത്രിമാരെ പറഞ്ഞയച്ചത് ആരാണെന്ന് അറിയാമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.