ശ്രീലേഖാ മിത്ര ധൈര്യപൂർവ്വം സംസാരിച്ചു; പരാതി നൽകാനായി ആരെങ്കിലും അവരെ സമീപിക്കും: ബൃന്ദ കാരാട്ട്

പരാതി നൽകട്ടെയെന്നും, നടപടിയുണ്ടാകുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു
ശ്രീലേഖാ മിത്ര ധൈര്യപൂർവ്വം സംസാരിച്ചു; പരാതി നൽകാനായി ആരെങ്കിലും അവരെ സമീപിക്കും: ബൃന്ദ കാരാട്ട്
Published on


സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ നടി ശ്രീലേഖാ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. അവർ വളരെ ധൈര്യപൂർവ്വം സംസാരിച്ചു. പരാതി നൽകാനായി ആരെങ്കിലും അവരെ സമീപിക്കുമെന്നുറപ്പാണ്. പരാതി നൽകട്ടെയെന്നും, നടപടിയുണ്ടാകുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ: വെളിപ്പെടുത്തലുകള്‍ പുതിയതല്ല, സിദ്ദിഖിനെതിരെ ആരോപണമുയര്‍ന്നത് 2019ല്‍

ഹേമ കമ്മിറ്റി മാതൃകപരമാണ് എന്നും വൃന്ദ കാരാട്ട് പറഞ്ഞു. ഹേമ കമ്മിറ്റി ജുഡിഷ്യൽ കമ്മിഷനല്ല. അതിനാൽ പരാതി ലഭിക്കാതെ സർക്കാരിന് കേസ് എടുക്കാൻ കഴിയില്ല. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലാണ്. തൊഴിലിടത്തെ സ്ത്രീ സുരക്ഷയ്ക്കാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. ഏതെങ്കിലും ഒരു സ്ത്രീ പരാതിയുമായി മുന്നോട്ട് വരണമെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ സിപിഎം നേതാവ് ആനി രാജയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്തിനെ ഉടനടി പദവിയിൽ നിന്ന് മാറ്റണം. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണം. ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണമെന്നും ആനി രാജ മലയാളം ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം നടിയുടെ വെളിപ്പെടുത്തലിൽ സ്ഥാനം ഒഴിയുന്നതാണ് അക്കാദമിക്കും രഞ്ജിത്തിനും നല്ലതെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കമ്മിറ്റി അംഗം മനോജ് കാനയും വ്യക്തമാക്കിയിരുന്നു. ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ തീരുമാനം എടുക്കേണ്ടത് രഞ്ജിത്താണ് എന്നും മനോജ് കാന പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com