വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക് സഭയിൽ; അവതരണാനുമതി പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്ന്

ബിൽ അവതരണം തടയണമെന്ന മുസ്ലിം ലീഗ് എംപിമാരുടെ പ്രമേയം പരിഗണിക്കാതെയാണ് സ്പീക്കർ ബില്ലിന് അവതരണാനുമതി നൽകിയിരിക്കുന്നത്
വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക് സഭയിൽ; അവതരണാനുമതി പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്ന്
Published on

വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക് സഭയിൽ അവതരിപ്പിക്കും. ലോക് സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ബിൽ അവതരണം ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ബില്ലിന്‍റെ പകർപ്പ് എംപിമാർക്ക് വിതരണം ചെയ്തതിരുന്നു. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിക്കുക. ബിൽ അവതരണം തടയണമെന്ന മുസ്ലിം ലീഗ് എംപിമാരുടെ പ്രമേയം പരിഗണിക്കാതെയാണ് സ്പീക്കർ ബില്ലിന് അവതരണാനുമതി നൽകിയിരിക്കുന്നത്.


വഖഫ് കൗണ്‍സിലിലും ബോർഡുകളിലും മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തണം എന്നതടക്കം നിർണായക നിർദേശങ്ങള്‍ ഭേദഗതി ബില്ലിലുണ്ട്. 11 അംഗ ബോർഡില്‍ രണ്ട് വനിതകളും രണ്ട് മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവരും വേണമെന്നാണ് നിർദേശം. 40ല്‍ ഏറെ ഭേദഗതികളാണ് ബില്ലിലുള്ളത്. വഖഫ് സ്വത്തുക്കളില്‍ സർക്കാർ നിയന്ത്രണം കോണ്ടുവരുന്ന തരത്തിലാണ് ബില്ല്. അതോടെ തർക്കം നിലനില്‍ക്കുന്ന സ്വത്തുക്കളില്‍ സർക്കാർ തീരുമാനം നിർണായകമാകും. നിലവില്‍, 1.2 ലക്ഷം രൂപയുടെ ആസ്തിയാണ് വഖഫ് ബോർഡിനുള്ളത്.


1995ലെ വഖഫ് നിയമ പ്രകാരം ദാനമായും അല്ലാതെയും ലഭിച്ച സ്വത്തുകളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പവകാശവും വഖഫ് ബോർഡിനാണ്. 2013 ല്‍ യുപിഎ സർക്കാർ ബോർഡിനു കൂടതല്‍ അധികാരം നല്‍കിയിരുന്നു. ഇത് പുതിയ ബില്ലില്‍ ഭേദഗതി ചെയ്യപ്പെടും. ബില്ല് സൂക്ഷ്മ പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com