എംപോക്സ് കോവിഡ് പോലെ അപകടകാരിയല്ല: ലോകാരോഗ്യ സംഘടന

എംപോക്സിനെ എല്ലാവർക്കും ഒരുമിച്ച് ചെറുക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് അറിയിച്ചു
എംപോക്സ് കോവിഡ് പോലെ അപകടകാരിയല്ല: ലോകാരോഗ്യ സംഘടന
Published on

ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് രോഗം കോവിഡ് പോലെ അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന. എംപോക്സിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആരോഗ്യ മേഖലയ്ക്ക് അറിയാം, അതിനാൽ കോവിഡ് പോലെ എംപോക്സ് വ്യാപിക്കില്ല. എംപോക്സിനെ എല്ലാവർക്കും ഒരുമിച്ച് ചെറുക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് അറിയിച്ചു. എംപോക്‌സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചത്.

എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എംപോക്‌സിനെ കോവിഡുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എംപോക്‌സിന്റെ പുതിയ വകഭേദത്തെ കുറിച്ച് ആശങ്ക പരക്കുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധിയുടെ വാക്കുകള്‍. അവഗണനകളും ആശങ്കകളും ഒഴിവാക്കി വൈറസിനെതിരെയുള്ള വാക്‌സിന്‍ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രാഥമികമായ കാര്യം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, 2022 മുതൽ ഇതുവരെ 99,176 എംപോക്‌സ് കേസുകളും, 208 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ്, സെൻ്റ്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും തീവ്രമായ രോഗവ്യാപനമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com