പാകിസ്ഥാനിൽ ബസ് അപകടം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 യാത്രക്കാർക്ക് ദാരുണാന്ത്യം

പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്
പാകിസ്ഥാനിൽ ബസ് അപകടം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 യാത്രക്കാർക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ലാ​ഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് ഡിവൈഡറിൽ ഇടിച്ചുള്ള അപകടത്തിൽ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. 30ലധികം പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. കറാച്ചിയിൽ നിന്ന് പഞ്ചാബിലെ ഡെറാ ഗാസി ഖാൻ ജില്ലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗത്താണ് അപകടമുണ്ടായതെന്നും അമിതവേഗതയാണ് അപകടത്തിന്റെ കാരണമെന്നും അധികൃതർ പറഞ്ഞു.

അമിതവേഗതയിലെത്തിയ ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

പാകിസ്ഥാനിൽ ബസ് അപകടം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 യാത്രക്കാർക്ക് ദാരുണാന്ത്യം
3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ! സൈബറാക്രമണം സ്ഥിരീകരിച്ച് എസ്ബിഐ

പരിക്കേറ്റ 19 യാത്രക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിസാര പരിക്കേറ്റ 12 പേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ആവശ്യമായ ചികിത്സ നൽകിതയായും രക്ഷാപ്രവർത്തകൾ അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com