അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 250 മരണം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 250 മരണം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
Source: X
Published on: 
Updated on: 

അഫ്ഗാനിസ്ഥാൻ: മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 250 മരണം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ പരിക്കേറ്റ് 500ലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി ഗ്രാമങ്ങൾക്കാണ് ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് - വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 250 മരണം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
ലോകം ഉറ്റുനോക്കുന്നു ഷാങ്ഹായിലേക്ക്; മോദി - പുടിൻ കൂടിക്കാഴ്ച ഇന്ന്

നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.

News Malayalam 24x7
newsmalayalam.com